Month: September, 2026

ഇന്ന് ശ്രീകൃഷ്ണ ജയന്തി. നാടെങ്ങും ആഘോഷങ്ങൾ
Kerala

ഇന്ന് ശ്രീകൃഷ്ണ ജയന്തി. നാടെങ്ങും ആഘോഷങ്ങൾ

രാജ്യമെങ്ങും വിപുലമായ ആഘോഷങ്ങളോടെ ശ്രീകൃഷ്ണ ജയന്തി (അഷ്ടമിരോഹിണി) ആഘോഷിക്കുന്നു. നാടെങ്ങും അതീവ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ അഷ്ടമിരോഹിണി ആഘോഷങ്ങൾ നടക്കുകയാണ്. ചിങ്ങമാസത്തിലെ കറുത്തപക്ഷത്തിലെ അഷ്ടമി തിതിയും രോഹിണി നക്ഷത്രവും ഒത്തുവരുന്ന ഈ വിശേഷപ്പെട്ട ദിനത്തിൽ, സംസ്ഥാനത്തെ പ്രമുഖ കൃഷ്ണക്ഷേത്രങ്ങളായ ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം തുടങ്ങി വിവിധയിടങ്ങളിൽ പ്രത്യേക പൂജകളും ചടങ്ങുകളും പുലർച്ചെ മുതൽ ആരംഭിച്ചു. കുട്ടികളുടെ വർണ്ണശബളമായ ശോഭായാത്രകൾ, ഉറിയടി മത്സരങ്ങൾ, ഭജനകൾ, സത്സംഗങ്ങൾ എന്നിവയും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ചിട്ടുണ്ട്….

മുസ്‌ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ബീമാപള്ളി റഷീദ് അന്തരിച്ചു
Kerala

മുസ്‌ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ബീമാപള്ളി റഷീദ് അന്തരിച്ചു

തിരുവനന്തപുരം: മുസ് ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ബീമാപള്ളി റഷീദ് അന്തരിച്ചു. 65 വയസായിരുന്നു. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്ന് മാസമായി ചികിത്സയിൽ കഴിയുകയായിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി, തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി, യു.ഡി.എഫ് ജില്ലാ കൺവീനർ, തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ, ചന്ദ്രിക ഗവേണിംഗ് ബോഡി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. വിവിധ യു.ഡി.എഫ് സർക്കാരുകളുടെ കാലത്ത് കെൽ, ഹോർട്ടികോർപ്, സിഡ്‌കോ എന്നിവയുടെ ചെയർമാൻ പദവി വഹിച്ചിട്ടുണ്ട്. എം.എസ്.എഫിലൂടെ…

അമൃതം ന്യൂട്രിമിക്സ് നിർമാണ യൂണിറ്റുകളിൽ പരിശോധന
Kerala

അമൃതം ന്യൂട്രിമിക്സ് നിർമാണ യൂണിറ്റുകളിൽ പരിശോധന

ജില്ലയിലെ അമൃതം ന്യൂട്രിമിക്സ് നിർമാണ യൂണിറ്റുകളിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം സബിത ബീഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ആമച്ചൽ,കള്ളിക്കാട്, കുറ്റിച്ചൽ ,വെങ്ങാനൂർ എന്നീ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന അമൃതം ന്യൂട്രിമിക്സ് നിർമാണ യൂണിറ്റുകളിലായിരുന്നു പരിശോധന. പരിശോധനയിൽ കണ്ടെത്തിയ ന്യൂനതകൾ അടിയന്തരമായി പരിഹരിക്കാൻ യൂണിറ്റുകൾക്ക് നിർദേശം നൽകി. ഭക്ഷ്യ കമ്മിഷന്റെ നേതൃത്വത്തിൽ പരിശോധനകൾ തുടരുമെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം സബിത ബീഗം പറഞ്ഞു. കമ്മീഷൻ ജില്ലാ കോർഡിനേറ്റർ ടി പി ജിഷ, റേഷനിങ് ഇൻസ്പെക്ടർമാരായ എസ് .സജീവ്…

മുഖ്യമന്ത്രിക്ക് മഹാത്മാ അയ്യങ്കാളി പുരസ്കാരം
Kerala

മുഖ്യമന്ത്രിക്ക് മഹാത്മാ അയ്യങ്കാളി പുരസ്കാരം

മഹാത്മാ അയ്യങ്കാളിയുടെ പേരില്‍ സര്‍വകലാശാല സ്ഥാപിക്കുന്നത് സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ വിടുതലൈ ചിരുതൈകള്‍ കക്ഷി ഏര്‍പ്പെടുത്തിയ പ്രഥമ മഹാത്മാ അയ്യങ്കാളി പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ മലയാളികളുടെയും മനസ്സില്‍ എക്കാലവും അയ്യങ്കാളി ഉണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അയ്യങ്കാളിയുടെ സ്മരണയ്ക്കായി ഉചിതമായ സ്മാരകം നിര്‍മിക്കുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യപരിവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച അയ്യങ്കാളിയുടെ പേരിലുള്ള പുരസ്കാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും…

മന്ത്രിസഭ യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനം
Kerala

മന്ത്രിസഭ യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനം

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അധ്യാപക നിയമനത്തിനുള്ള 18 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. 2026 സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കാലാവധി അവസാനിക്കുന്ന പ്രൈമറി തലം മുതല്‍ എച്ച്എസ്എസ്ടി വരെയുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് നീട്ടുന്നത്. സെന്‍സസ് ഡ്യൂട്ടി, ബി.എല്‍.ഒ ചുമതലകള്‍, സ്ഥലം മാറ്റ നടപടികളിലെ കാലതാമസം, സ്റ്റാഫ് ഫിക്‌സേഷന്‍ വൈകിയത് തുടങ്ങിയ കാരണങ്ങളാല്‍ അധ്യാപക ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതിലുണ്ടായ കാലതാമസം പരിഹരിക്കാനാണ് നടപടി. കാലാവധി നീട്ടിയ…

നിയമസഭാ മ്യൂസിയത്തിൽ ഇലക്ട്രിക് ബഗ്ഗി ഫ്ലാഗ് ഓഫ് ചെയ്തു
Kerala

നിയമസഭാ മ്യൂസിയത്തിൽ ഇലക്ട്രിക് ബഗ്ഗി ഫ്ലാഗ് ഓഫ് ചെയ്തു

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി. പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സി.എസ്.ആർ. ഫണ്ട് വിനിയോഗിച്ച് നിയമസഭാ മ്യൂസിയത്തിന് നൽകിയ ഇലക്ട്രിക് ബഗ്ഗിയിൽ ഒരേ സമയം 14 പേർക്ക് യാത്ര ചെയ്യാനാവും. എംഎൽഎമാരായ റെജി ചെറിയാൻ, കെ. ബിനിമോൻ, നിയമസഭാ സെക്രട്ടറി ഇൻ ചാർജ്ജ് ഷാജി സി ബേബി, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി കെ. മോഹനകുമാർ, എസ്.ബി.ഐ…

ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്റെ വാർത്താസമ്മേളനം
Kerala

ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്റെ വാർത്താസമ്മേളനം

യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയിട്ട് 100 ദിനങ്ങൾ പിന്നിട്ടിരിക്കുന്നു. ഈ സർക്കാർ അധികാരമേൽക്കുമ്പോൾ ആരോഗ്യവകുപ്പിലെ സിസ്റ്റം അടിമുടി തകർന്ന അവസ്ഥയിലായിരുന്നുവെന്ന് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. തകർന്ന സിസ്റ്റത്തെ ശരിയാക്കാനുള്ള കൂട്ടായ പരിശ്രമമാണ് കഴിഞ്ഞ 100 ദിവസങ്ങളായി നടന്നത്. അതിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സുപ്രധാനമായ ചില മാറ്റങ്ങൾക്ക് തുടക്കമിടുകയാണ്. ജനങ്ങളുടെ ബുദ്ധിമുട്ടുകളും ആശുപത്രികളുടെ അവസ്ഥയും നേരിൽ കണ്ട് മനസിലാക്കിയാണ് ആരോഗ്യവകുപ്പിൽ തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. കായൽപ്പം എന്ന പേരിൽ ആരോഗ്യമന്ത്രിയുടെ ജനസമ്പർക്കപരിപാടി ആവിഷ്കരിച്ചും ഇതിന് വേണ്ടിയാണ്. കോഴിക്കോട്,…

നവീകരിച്ച വ്യോമസേനാ മ്യൂസിയം ആക്കുളത്ത് തുറന്നു
Kerala

നവീകരിച്ച വ്യോമസേനാ മ്യൂസിയം ആക്കുളത്ത് തുറന്നു

തിരുവനന്തപുരത്ത് ആക്കുളത്തുള്ള നവീകരിച്ച വ്യോമസേനാ മ്യൂസിയം ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ജസ് വീർ സിംഗ് മാൻ ഇന്ന് (സെപ്റ്റംബർ 2) പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു മ്യൂസിയം ആധുനികവൽക്കരിക്കേണ്ടതിന്റെയും, യുവതലമുറയ്ക്ക് കൂടുതൽ ആകർഷകവും പ്രസക്തവുമാക്കേണ്ടതിന്റെയും ആവശ്യകത തിരിച്ചറിഞ്ഞ്, ഇന്ത്യൻ വ്യോമസേനയുടെ ശേഖരത്തിലുള്ള പുതിയ ഉപകരണങ്ങൾ ഉൾപ്പെടുത്തിയാണ് വിപുലമായ നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്. നിലവിലുള്ള പ്രദർശന ശെഖരത്തിനു പുറമേ ഇന്ത്യൻ വ്യോമസേനയുടെ ചരിത്രവും പ്രവർത്തന നേട്ടങ്ങളും അടുത്തറിയാൻ സന്ദർശകരെ പ്രേരിപ്പിക്കുന്ന സംവേദനാത്മക ഇടങ്ങൾ ഒരുക്കുന്ന തിനും ഈ നവീകരണം…

തോട്ടം മേഖലയിൽ വന്യജീവി ആക്രമണം ലഘൂകരിക്കാൻ സമഗ്ര പദ്ധതി നടപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ
Kerala

തോട്ടം മേഖലയിൽ വന്യജീവി ആക്രമണം ലഘൂകരിക്കാൻ സമഗ്ര പദ്ധതി നടപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ

സംസ്ഥാനത്തെ തോട്ടം മേഖലയിൽ വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനായി തൊഴിൽ, വനം, റവന്യൂ വകുപ്പുകളുടെ സഹകരണത്തോടെ സമഗ്ര പദ്ധതി നടപ്പാക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. മന്ത്രിയുടെ ചേംബറിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു. വന്യജീവികളെ പ്രതിരോധിക്കാൻ കഴിയുന്ന സസ്യങ്ങൾ ഉപയോഗിച്ചുള്ള ജൈവവേലി ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങളുടെ സാധ്യത പരിശോധിക്കും. ഓഡിയോ-വിഷ്വൽ, എ.ഐ. അധിഷ്ഠിത തെർമൽ ക്യാമറകൾ ഉപയോഗിച്ച് വന്യജീവികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് അലാറം നൽകുന്ന സംവിധാനങ്ങൾ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. ഇത്തരം സംവിധാനങ്ങൾ സംബന്ധിച്ച് കർഷകരെയും തോട്ടം…

കേന്ദ്രം നാളികേര മൂല്യവർദ്ധിത പാർക്ക് അനുവദിച്ചാൽ പൂർണ പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി നാളികേര ദിനാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
Kerala

കേന്ദ്രം നാളികേര മൂല്യവർദ്ധിത പാർക്ക് അനുവദിച്ചാൽ പൂർണ പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി നാളികേര ദിനാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

നാളികേര കൃഷിക്ക് പുതിയ ഉണർവ് നൽകുന്നതിനും കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കുന്നതിനുമായി നാളികേര മൂല്യവർദ്ധിത പാർക്ക് കേരളത്തിൽ വേണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. സംസ്ഥാന കൃഷി വകുപ്പും നാളികേര വികസന ബോർഡും സംയുക്തമായി വഴുതക്കാട് മൗണ്ട് കാർമൽ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ദേശീയതല നാളികേര ദിനാഘോഷം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് കേന്ദ്ര കൃഷി – കർഷക ക്ഷേമ സഹമന്ത്രി രാം നാഥ് ഠാക്കൂറിനോട് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ഗവേഷണാടിസ്ഥാനത്തിലുള്ള നാളികേര മൂല്യവർദ്ധിത പാർക്ക് യാഥാർത്ഥ്യമാക്കാനുള്ള എല്ലാ പിന്തുണയും…

1 … 12 13 14 15
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav