കോട്ടയം: കാഞ്ഞിരപ്പള്ളി എസ്.ഡി. കോളേജിലുണ്ടായ സംഘർഷത്തിനിടെ മാധ്യമപ്രവർത്തകനെ ആക്രമിച്ച സംഭവത്തിൽ പ്രതിയെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്നും വധശ്രമത്തിന് കേസെടുക്കണമെന്നും ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷായാണ് ആക്രമിക്കപ്പെട്ടത്. സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ ക്യാമ്പസിന് പുറത്തുവെച്ചാണ് പിന്നിൽ നിന്നെത്തിയ അക്രമി അദ്ദേഹത്തെ ആക്രമിച്ചതെന്നാണ് ആരോപണം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഷായെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.എഫ്.ഐ പ്രവർത്തകരെ സഹായിക്കാനെത്തിയ…
തലസ്ഥാനത്തെ DCC ഓഫീസ് ആക്രമണം: സിപിഎം മൗനം ചോദ്യമാകുന്നു
അമിത് ഷായ്ക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; സിപിഎം അണികൾക്കിടയിലും യൂത്ത് കോൺഗ്രസിന് ബഹുമാനമെന്ന് ചർച്ച തലസ്ഥാനത്തെ DCC ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ സിപിഎം നേതൃത്വം പുലർത്തുന്ന മൗനം രാഷ്ട്രീയ ചർച്ചയാകുന്നു. ജനാധിപത്യപരമായ പ്രതിഷേധങ്ങളെക്കുറിച്ച് നിരന്തരം നിലപാട് പറയുന്ന സിപിഎം, കോൺഗ്രസ് ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഉയരുന്നത്. അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരള സന്ദർശനത്തിനിടെ കരിങ്കൊടി പ്രതിഷേധവുമായി രംഗത്തെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സമരരീതിയും ശ്രദ്ധ നേടുകയാണ്. പ്രതിഷേധത്തിന്റെ പേരിൽ അക്രമത്തിലേക്ക്…
ഡി.സി.സി ഓഫീസ് ആക്രമണം: “പിന്നിൽ ബി.ജെ.പി നേതൃത്വത്തിന്റെ ഒത്താശ”; സംസ്ഥാന വ്യാപകമായി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്
തിരുവനന്തപുരം ഡി.സി.സി ഓഫീസിന് നേരെ നടന്ന ആക്രമണം ഏറെ പ്രതിഷേധാർഹമാണെന്നും സംഭവത്തിലെ ഉത്തരവാദികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് വ്യക്തമാക്കി. ബി.ജെ.പി നേതൃത്വത്തിന്റെ പൂർണ്ണ ഒത്താശയോടും അറിവോടും പ്രേരണയോടും കൂടിയാണ് പാർട്ടി ഓഫീസിന് നേരെ ആക്രമണം നടന്നിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ഗുണ്ടായിസത്തിലും അക്രമ രാഷ്ട്രീയത്തിലുമാണ് ബി.ജെ.പി വിശ്വസിക്കുന്നത്. ബി.ജെ.പിയുടെ ഇത്തരം അക്രമ രീതികളെ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ സണ്ണി ജോസഫ്, സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന്…
വേളി- കഠിനംകുളം പാസഞ്ചർ കം ടൂറിസം ബോട്ട് സർവീസ് ഉദ്ഘാടനം 30ന് രാവിലെ 9 മണിക്ക് ഗതാഗത മന്ത്രി സി.പി ജോൺ നിർവഹിക്കും
തിരുവനന്തപുരം: സംസ്ഥാന ജലഗതാഗത വകുപ്പിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി വേളി ടൂറിസം വില്ലേജിൽ നിന്നാരംഭിക്കുന്ന പാസഞ്ചർ കം ടൂറിസം ബോട്ട് സർവീസിന്റെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ 9 മണിക്ക് വേളി ടൂറിസം വില്ലേജിൽ ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ നിർവഹിക്കും. പാർവതി പുത്തനാർ കനാലിലൂടെ വേളിയിൽ നിന്ന് ആരംഭിച്ച് കഠിനംകുളം കായൽ വരെയും, തിരികെയുമുള്ള റൗണ്ട് ട്രിപ്പ് സർവീസാണ് ആരംഭിക്കുന്നത്. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള, 24 യാത്രാക്കാർക്ക് സഞ്ചരിക്കാവുന്ന പരിസ്ഥിതി…
ആരോഗ്യമന്ത്രി കെ. മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന പകർച്ചവ്യാധി പ്രതിരോധ അവലോകനയോഗം.
പകർച്ചവ്യാധി പ്രതിരോധം ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ച് ശക്തിപ്പെടുത്തും : മന്ത്രി കെ.മുരളീധരൻ തിരുവനന്തപുരം : ഡെങ്കിപ്പനി,ചിക്കുൻഗുനിയ തുടങ്ങിയ പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്താൻ ജില്ലാ കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ഇത് സംബന്ധിച്ച നടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പകർച്ചവ്യാധി അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതോടൊപ്പം തദ്ദേശവാർഡ് അടിസ്ഥാനത്തിൽ കൗൺസിലർമാർ/ പഞ്ചായത്ത് അംഗങ്ങൾ,റസിഡൻസ് അസോസിയേഷൻ…
പ്രസിഡന്റ്സ് ട്രോഫി വള്ളംകളി നവംബര്‍ 21ന്: മന്ത്രി പി സി വിഷ്ണുനാഥ്
ഇക്കൊല്ലത്തെ പ്രസിഡന്റ്സ് ട്രോഫി വള്ളംകളി നവംബര്‍ 21ന് നടക്കുമെന്ന് ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രസിഡന്റ്സ് ട്രോഫിയുടെ പ്രൗഢി തിരികെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തലത്തില്‍ കലാസാംസ്കാരിക രംഗത്തെ പ്രമുഖരെ ഉള്‍പ്പെടുത്തി മേളയുടെ പ്രചാരണം കൂടുതല്‍ ഊര്‍ജിതമാക്കും. വള്ളംകളിയുമായി ബന്ധപ്പെട്ട് അഞ്ചുദിവസത്തെ സാംസ്കാരിക പരിപാടികള്‍ ടൂറിസം വകുപ്പ് നേരിട്ട് നടത്തുമെന്നും അടുത്ത കൊല്ലം മുതല്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനു തന്നെ പ്രസിഡന്റ്സ്…
റേഞ്ച് റോവർ വിവാദത്തിൽ കെ.എം. ഷാജിക്ക് തിരിച്ചടി; സ്വകാര്യ വാഹനത്തിൽ ഔദ്യോഗിക ബോർഡ് പാടില്ലെന്ന് 2015ലെ ചട്ടം
തിരുവനന്തപുരം:തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയുടെ റേഞ്ച് റോവർ വിവാദത്തിൽ പുതിയ വഴിത്തിരിവ്. സ്വകാര്യ വ്യക്തിയുടെ റേഞ്ച് റോവറിൽ ‘കേരള സ്റ്റേറ്റ് 13’ ബോർഡും ദേശീയ ചിഹ്നവും പതിച്ച് യാത്ര ചെയ്തത് വിവാദമായതിന് പിന്നാലെ, ഇത് ചട്ടവിരുദ്ധമാണെന്ന് വ്യക്തമാക്കുന്ന 2015ലെ സർക്കാർ ഉത്തരവ് പുറത്തുവന്നു. 1989ലെ കേരള മോട്ടോർ വെഹിക്കിൾ റൂൾസ് റൂൾ 92A പ്രകാരം സ്വകാര്യ വാഹനങ്ങളിൽ ഔദ്യോഗിക പദവി, ബോർഡുകൾ, ചിഹ്നങ്ങൾ എന്നിവ പ്രദർശിപ്പിക്കാൻ പാടില്ല എന്നാണ് ചട്ടം. സർക്കാരിൽ നിന്ന് പ്രത്യേകമായി…
മുഖ്യമന്ത്രി സ്ഥാനത്തിന് ഒരു പത്രാസുണ്ട്; അതിൽ വീണുപോയാൽ തീർന്നു” — വി.ഡി. സതീശൻ
മുഖ്യധാരാ മാധ്യമങ്ങൾ നവമാധ്യമങ്ങളുടെ തരംതാണ ശൈലിയിലേക്ക് പോകരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രൊഫഷണൽ മര്യാദ പാലിക്കാത്ത ചില മാധ്യമ സ്ഥാപനങ്ങൾ തെറ്റായ വാർത്തകൾ നൽകിയാലും അത് തിരുത്താൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. വാർത്ത തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ അത് തിരുത്തുന്ന പത്രാധിപന്മാരുടെ കാലമുണ്ടായിരുന്നുവെന്നും സതീശൻ പറഞ്ഞു. മാധ്യമങ്ങൾ തന്നെ വിമർശിക്കുന്നതിൽ തനിക്ക് ഭയമില്ലെന്നും, എന്നാൽ തെറ്റായ വാർത്തകൾ തിരുത്താൻ മാധ്യമ സ്ഥാപനങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി. നവമാധ്യമങ്ങളുടെ നിലവാരമില്ലാത്ത രീതികളിലേക്ക് പരമ്പരാഗത മാധ്യമങ്ങൾ മാറിയാൽ അത് മാധ്യമപ്രവർത്തനത്തിന്റെ…
ഏഷ്യൻ ഗെയിംസ് കബഡിയിൽ ഇന്ത്യയ്ക്ക് ഇരട്ട സ്വർണം. പുരുഷ-വനിതാ വിഭാഗങ്ങളിൽ ഫൈനലിൽ ഇറാനെ കീഴടക്കിയാണ് ഇന്ത്യ സ്വർണ മെഡൽ സ്വന്തമാക്കിയത്
പുരുഷ കബഡി ഫൈനലിൽ ഇന്ത്യ 40–34 എന്ന സ്കോറിനാണ് ഇറാനെ പരാജയപ്പെടുത്തിയത്. വനിതാ വിഭാഗത്തിലും ഇന്ത്യയുടെ മുന്നേറ്റം തുടർന്നു. 37–34ന് ഇറാനെ തോൽപ്പിച്ച ഇന്ത്യ വനിതാ കബഡിയിൽ തുടർച്ചയായ രണ്ടാം സ്വർണം നേടി. ഷൂട്ടിങ്ങിലും ഇന്ത്യയ്ക്ക് നേട്ടമുണ്ടായി. മലയാളി താരം വിദർശ വിനോദ് രണ്ടാം വെള്ളിമെഡൽ സ്വന്തമാക്കി. 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ഇനത്തിൽ വിദർശ വിനോദ്, തിലോത്തമ സെൻ, ആഷി ചൗക്ഷി എന്നിവർ ഉൾപ്പെട്ട ഇന്ത്യൻ ടീമാണ് വെള്ളി മെഡൽ നേടിയത്. ഷോട്ട്പുട്ടിലും ഇന്ത്യ…
ഓണം ബംപറിന്റെ 30 കോടി ആര്‍ക്ക്? വിജയിച്ച ടിക്കറ്റ് വിറ്റത് സുജിത്
കേരളത്തിന്റെ ഓണം ബംപർ ലോട്ടറിയുടെ 30 കോടി രൂപയുടെ ഒന്നാം സമ്മാനം സ്വന്തമാക്കിയ ഭാഗ്യശാലിയെ കണ്ടെത്താനുള്ള അന്വേഷണം തുടരുന്നു. കണ്ണൂർ തളിപ്പറമ്പിലെ ചില്ലറ ലോട്ടറി വിൽപ്പനക്കാരനായ സുജിത്താണ് വിജയിച്ച ടിക്കറ്റ് വിറ്റത്. എന്നാൽ കോടികളുടെ സമ്മാനത്തിന് അർഹനായ ഭാഗ്യശാലി ആരാണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയായിട്ടില്ല. വിജയിച്ച ടിക്കറ്റ് എവിടെ വിറ്റുവെന്നും അത് വാങ്ങിയത് ആരാണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ഭാഗ്യശാലിയെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.









