മരണാനന്തര അവയവദാനവും നേത്രദാനവും കൂടുതൽ സുഗമമാക്കുന്നതിനായി നിലവിലുള്ള നിയമങ്ങളിൽ കാലാനുസൃതമായ ഭേദഗതികൾ വരുത്തുന്ന കാര്യം സർക്കാർ പരിശോധിക്കുമെന്ന് ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പേരൂർക്കട ജില്ലാ മോഡൽ ആശുപത്രി കോൺഫറൻസ് ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടങ്ങൾ, രോഗങ്ങൾ, പോഷകാഹാരക്കുറവ്, അണുബാധ എന്നിവ മൂലം കാഴ്ച നഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് കാഴ്ച തിരിച്ചുകിട്ടാനുള്ള ഏകമാർഗമാണ് നേത്രദാനം. ഇത് സംബന്ധിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന ചില തെറ്റായ ധാരണകൾ മാറേണ്ടതുണ്ടെന്നും…
അജിത്തുമുട്ടത്തറ സംവിധാനം ചെയ്യ്താ ഗോഡ്’ എന്ന ഷോർട്ട് ഫിലിം ഗ്ലോബൽ പീസ് അന്താരാഷ്ട്ര ഷോർട്ട് ഫിലിം ഫെസ്റ്റിവലിലെ FFAS സെക്ഷനിലേക്ക് സെലക്ട് ചെയ്യപ്പെട്ടിരിക്കുന്നു.
Version 2 ❤️സന്തോഷം… ❤️സമാധാനം…❤️ ഞാൻ സംവിധാനം ചെയ്ത ‘ഗോഡ്’ എന്ന ഷോർട്ട് ഫിലിം ഗ്ലോബൽ പീസ് അന്താരാഷ്ട്ര ഷോർട്ട് ഫിലിം ഫെസ്റ്റിവലിലെ FFAS സെക്ഷനിലേക്ക് സെലക്ട് ചെയ്യപ്പെട്ടിരിക്കുന്നു. അമേരിക്കയിലെ ഫ്ലോറിഡയിലുള്ള ഓർലാൻഡോ നഗരത്തിൽ 2003-ൽ ആരംഭിച്ച പ്രമുഖമായ ഫിലിം ഫെസ്റ്റിവലിന്റെ ഓൺലൈൻ സ്ക്രീനിങ് വിഭാഗത്തിലേക്കാണ് നമ്മുടെ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കുറച്ചുനാൾ മുമ്പ് ,ഞങ്ങൾ കുറച്ചു കൂട്ടുകാർക്ക്, പെട്ടെന്നുണ്ടായ ഒരു ഐഡിയയാണ്. കുറേ പരിമിതികൾക്കും, പ്രതിബന്ധങ്ങൾക്കുമിടയിൽ നിന്ന് കൂട്ടായ്മയുടെ ബലം കൊണ്ടുമാത്രം ചിത്രീകരിക്കാൻ കഴിഞ്ഞ 12 മിനിറ്റുള്ള…
തിയേറ്ററിലെ കൊള്ളവില; ലീഗൽ മെട്രോളജിയെ സമീപിക്കുമെന്ന് മേയർ വി.വി.രാജേഷ്
തിരുവനന്തപുരം:* സിനിമ തിയേറ്ററുകളിലെ ഭക്ഷണ പാനീയങ്ങൾക്കുള്ള അമിത വില ഈടാക്കലിനെതിരെ തിരുവനന്തപുരം മേയർ വി.വി.രാജേഷ്. പുറത്ത് 25 രൂപയ്ക്ക് ലഭിക്കുന്ന സാധനത്തിന് തിയേറ്ററിനുള്ളിൽ 300 രൂപയാണ് ഈടാക്കുന്നതെന്ന് മേയർ ചൂണ്ടിക്കാട്ടി. തിയേറ്ററിൽ ചായ കുടിക്കണമെങ്കിൽ ലോണെടുക്കേണ്ട സ്ഥിതിയാണുള്ളത്. സാധാരണക്കാരെ കൊള്ളയടിക്കുന്ന ഈ നടപടി അംഗീകരിക്കാനാവില്ലെന്നും മേയർ പറഞ്ഞു. വിഷയം ലീഗൽ മെട്രോളജി വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. തിയേറ്റർ ഉടമകൾ ഭക്ഷണ സാധനങ്ങളുടെ വിലയിൽ ഏകീകരണം കൊണ്ടുവരണമെന്നും, അല്ലാത്തപക്ഷം കർശന നടപടിയുണ്ടാകുമെന്നും മേയർ മുന്നറിയിപ്പ്…
ബാല്യസ്പന്ദനം’ പദ്ധതി ഉദ്ഘാടനം സെപ്റ്റംബർ 2ന്
അങ്കണവാടി കുട്ടികൾക്കായുള്ള ആരോഗ്യപരിശോധനാ പദ്ധതിയായ ‘ബാല്യസ്പന്ദനം’ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 2ന് വനിതാ ശിശു വികസന – തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർവഹിക്കും. ഉച്ചയ്ക്ക് 1 മണിക്ക് വട്ടിയൂർക്കാവ് കൊടുങ്ങാനൂരുള്ള കുടുംബാരോഗ്യ കേന്ദ്രത്തിലാണ് ചടങ്ങ്. ആരോഗ്യ-ഭക്ഷ്യസുരക്ഷ-ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ കുട്ടികൾക്കായുള്ള വളർച്ചാ നിരീക്ഷണ പരിപാടിയുടെ ഉദ്ഘാടനം തിരുവനന്തപുരം മേയർ വി വി രാജേഷ് നിർവഹിക്കും. അങ്കണവാടി കുട്ടികളുടെ സമഗ്ര ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനായി നൂറുദിന കർമപദ്ധതിയുടെ ഭാഗമായാണ്…






