വട്ടവട: കനത്ത മഴയെ തുടർന്ന് ഇടുക്കി വട്ടവടയിൽ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. കൊട്ടക്കമ്പൂർ അമ്മൻകോവിലിന് സമീപമാണ് ദാരുണമായ അപകടം ഉണ്ടായത്. കൊട്ടക്കമ്പൂർ സ്വദേശിയായ ബാലകൃഷ്ണനും സഹോദരിയുമാണ് മരിച്ചത്. ഇവർ താമസിച്ചിരുന്ന വീടിന്റെ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീഴുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച മഴ മേഖലയിൽ അതിശക്തമായി തുടരുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടസമയത്ത് മൂന്ന് പേരാണ് വീട്ടിനുള്ളിൽ ഉണ്ടായിരുന്നത്. മണ്ണിടിച്ചിലിൽ ബാലകൃഷ്ണന്റെ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിൽ തുടരുകയാണ്. രക്ഷാപ്രവർത്തനം ഉൾപ്പെടെയുള്ള…
കാഞ്ഞിരത്തിനാൽ ഭൂമി പ്രശ്‍നം സംബന്ധിച്ച് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെയും കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖിന്റേയും അധ്യക്ഷതയില്‍ കല്‍പ്പറ്റ റസ്റ്റ് ഹൗസില്‍ ചേര്‍ന്ന ഉന്നതതല യോഗ
കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നം: നിയമപരമായ പരിഹാരത്തിന് റിട്ട. ജഡ്ജിയെ നിയോഗിക്കും: മന്ത്രി ഷിബു ബേബി ജോണ്‍ കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നത്തില്‍ നിയമപരമായ ശാശ്വത പരിഹാരം കണ്ടെത്താന്‍ റിട്ടയേര്‍ഡ് ജഡ്ജിയുടെ സേവനം ലഭ്യമാക്കുമെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. വനം-കൃഷി വകുപ്പ് മന്ത്രിമാരുടെ അധ്യക്ഷതയില്‍ കല്‍പ്പറ്റ റസ്റ്റ് ഹൗസില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കാഞ്ഞിരത്തിനാള്‍ ജോര്‍ജ്ജിന്റെ ഭൂമി നിയമപരമായി കുടുംബത്തിന് തിരികെ നല്‍കാനുള്ള നിയമ സാധ്യതകള്‍ പരിശോധിക്കുകയാണ് പ്രധാന ലക്ഷ്യം. പരിശോധനകള്‍ കാര്യക്ഷമമാക്കാന്‍ റിട്ടയേര്‍ഡ്…
സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം നവംബര്‍ 18 മുതല്‍ മണ്ണാര്‍ക്കാട്ട് പഠനം പോലെ പാഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകണമെന്ന് മന്ത്രി എന്‍. ഷംസുദ്ദീന്‍
സ്‌കൂൾ വിദ്യാഭ്യാസത്തിൽ പാഠ്യേതര വിഷയങ്ങൾക്കും പഠന വിഷയങ്ങൾ പോലെ പ്രാധാന്യം നൽകണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍.പഠനത്തെപ്പോലെ പ്രധാനപ്പെട്ടതാണ് പാഠ്യേതര വിഷയങ്ങളും. കുട്ടികളുടെ വ്യത്യസ്തമായ അഭിരുചികളെയും ശാസ്ത്രബോധത്തെയും പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണന്നും അദ്ദേഹം പറഞ്ഞു. മുപ്പതാമത് സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയുടെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നവംബര്‍ 18 മുതല്‍ 21 വരെയാണ് മണ്ണാര്‍ക്കാട്ട് സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം നടക്കുന്നത് . കുട്ടികളുടെ ശാസ്ത്രപ്രതിഭയെ ഉണര്‍ത്താനും അവരുടെ കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കാനുമുള്ള മികച്ച…
ക്ഷീരരംഗത്ത് സ്വയംപര്യാപ്തതയാണ് ലക്ഷ്യം: മന്ത്രി ബിന്ദു കൃഷ്ണ
ക്ഷീരസ്വയംപര്യാപ്തതയാണ് ലക്ഷ്യമെന്നും പ്രതിസന്ധികള്‍ മറികടന്ന് ക്ഷീരവികസന വകുപ്പ് ലക്ഷ്യം കൈവരിക്കണമെന്നും ക്ഷീരവികസന മന്ത്രി ബിന്ദു കൃഷ്ണ. ക്ഷീരവികസന വകുപ്പിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച റീജിയണല്‍ സെമിനാറുകളുടെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്നും ആ ലക്ഷ്യം അതിന് മുമ്പ് തന്നെ കൈവരിക്കാനാണ് ശ്രമിക്കേണ്ടതെന്നും മന്ത്രി ഉദ്യാഗസ്ഥരോട് പറഞ്ഞു. കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. യുവാക്കളെ ക്ഷീരമേഖലയിലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികളും…
വൈദ്യുതി പ്രതിസന്ധിയിൽ യുഡിഎഫ് സർക്കാരിനെ വിമർശിക്കാനില്ല, മുൻ സർക്കാരുകൾക്കും ഉത്തരവാദിത്തമുണ്ട്’- സുരേഷ് ഗോപി
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ യു.ഡി.എഫ്. സർക്കാരിനെ വിമർശിക്കാനില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ ഒരു അവസ്ഥയിലേക്കെത്തിയതിൽ മുൻ സർക്കാരുകൾക്കും ഉത്തരവാദിത്തമുണ്ടെന്നും നിലവിൽ യു.ഡി.എഫ്. സർക്കാരിനെ വിമർശിക്കാൻ സമയമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇങ്ങനെയൊരു പ്രതിസന്ധിയുണ്ടായിട്ടില്ലല്ലോ എന്ന ചോദ്യത്തിന് കഴിഞ്ഞ 10 വർഷം എന്തൊക്കെ ഉണ്ടായി എന്നതിന്റെ കണക്കുകൂടി പറയണമെന്ന് സുരേഷ് ഗോപി മറുപടി നൽകി. തന്നെക്കൊണ്ട് വിമർശിപ്പിക്കണം എന്ന രീതിയിലുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പിന്നിൽ ദുഷ്ടലാക്കുണ്ടെന്നും അദ്ദേഹം വിമർശിച്ചു.
സംസ്ഥാനത്ത് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ തൂത്തുവാരി എസ്എഫ്ഐ; കേരളാ – കണ്ണൂർ സർവകലാശാലകളിലെ വിവിധ കോളേജുകൾ എസ്എഫ്ഐ തേരോട്ടം
സംസ്ഥാനത്ത് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ തൂത്തുവാരി എസ്എഫ്ഐ. കേരളാ – കണ്ണൂർ സർവകലാശാലകളിലെ വിവിധ കോളേജുകൾ എസ്എഫ്ഐ വിജയിച്ചു കയറി. എംഎസ്എഫ്- കെഎസ്‍യു യൂണിയനുകൾ എസ്എഫ്ഐ തിരിച്ചുപിടിച്ചു തിരുവനന്തപുരം ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന 31 കോളേജുകളിൽ 29 കോളേജുകളിലും എസ്എഫ്ഐ വിജയിച്ചു. നാല് കോളേജുകൾ എസ്എഫ്ഐ തിരിച്ചുപിടിച്ചു. എസ്എൻ കോളേജ് വർക്കല, സെന്റ് സേവിയഴ്സ് കോളേജ് തുമ്പ, എജെ കോളേജ് തോന്നയ്ക്കൽ, നെടുമങ്ങാട് ഗവൺമെൻറ് കോളജ് എന്നിവയാണ് തിരിച്ചുപിടിച്ചത്. 26 കോളേജുകളിൽ എസ്എഫ്ഐ തുടരും. പോളിടെക്നിക് തെരഞ്ഞെടുപ്പിൽ…
ഫിലിപ്പീൻസിലെ സ്കൂളിൽ വെടിവെയ്പ്പ്; മൂന്ന് മരണം, എട്ട് വിദ്യാർഥികൾക്ക് പരുക്ക്
ഫിലിപ്പീൻസിലെ മിൻഡാനാവോ പ്രവിശ്യയിലുള്ള ബംഗ ഹൈസ്കൂളിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ 14 വയസുള്ള വിദ്യാർഥികളാണ്. ആക്രമണം നടത്തിയ 16 വയസുകാരനായ അക്രമിയും മരിച്ചവരിൽ ഉൾപ്പെടുന്നു. പരുക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ബംഗ നാഷണൽ ഹൈസ്കൂളിലാണ് സംഭവം നടന്നത്. വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും, അധികാരികളുമായി ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. സ്ഥിരീകരിക്കാത്ത വിവരങ്ങൾ…
തൃശൂരിൽ പുരുഷൻ്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
തൃശൂരിൽ പുരുഷൻറെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പൂമല വട്ടായി വെള്ളച്ചാടത്തിന് സമീപത്തുള്ള ആളൊഴിഞ്ഞ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. തൃശൂർ കിള്ളിമംഗലം സ്വദേശി ബാബുവിന്റെ മൃതദേഹം ആണെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ കഴിഞ്ഞദിവസം കാണാതായതായെന്ന് ബന്ധുക്കൾ പേരാമംഗലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇന്നലെ ഉച്ചയോടെ മയിലാംകുളത്തെ ജോലിസ്ഥലത്ത് നിന്നാണ് ഇയാളെ കാണാതായത്. സംഭവ സ്ഥലത്ത് ബാബുവിന്റെ വാഹനവും പൊലീസ് കണ്ടെത്തി. കൊലപാതകമാണോ എന്ന് കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധന പൊലിസ് ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. സ്ഥലത്ത്…
വാഹനാപകടത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് പരുക്ക്
വാഹനാപകടത്തെ തുടർന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരിന് പരുക്ക്. സുകുമാരൻ നായർ സഞ്ചരിച്ച കാർ പന്തളത്ത് അപകടത്തിൽപ്പെടുകയായിരുന്നു. പന്തളം പെരുമ്പുളിക്കലിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെ കാർ ഒരു ഗുഡ്സ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. എംസി റോഡിൽ കുരമ്പാല അമൃത സ്‌കൂൾ ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ നിസാര പരുക്കേറ്റ സുകുമാരൻ നായരിനെ പന്തളം എൻഎസ്എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു
വി.ഡി. സതീശൻ വിഷണറിയായ നേതാവ്; മുഖ്യമന്ത്രിയെന്ന നിലയിൽ മികച്ച പ്രവർത്തനം: അൽഫോൺസ് കണ്ണന്താനം
ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശനെ പുകഴ്ത്തി മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അൽഫോൺസ് കണ്ണന്താനം. കേരള ഹൗസിലെ കൊച്ചിൻ ഹൗസിൽ വി.ഡി. സതീശനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കണ്ണന്താനം പ്രതികരിച്ചത്. സതീശൻ നല്ല മനുഷ്യനും മികച്ച സുഹൃത്തും വിഷണറിയായ നേതാവുമാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിൽ ശത്രുത കാണേണ്ട കാര്യമില്ലെന്നും സതീശനെ അഭിനന്ദിക്കാനാണ് കൂടിക്കാഴ്ച നടത്തിയതെന്നും കണ്ണന്താനം വ്യക്തമാക്കി. എല്ലാവരുടെയും മുഖ്യമന്ത്രിയാണ് വി.ഡി. സതീശൻ. കേരളത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിയട്ടെയെന്നും എല്ലാവിധ ആശംസകളും നേരുന്നതായും കണ്ണന്താനം…










