തിരുവനന്തപുരം; കേരള പൊതുവിദ്യാഭ്യാസ വകുപ്പ് മുകുളം എന്ന പേരിൽ നടപ്പാക്കുന്ന 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി പ്രൈമറി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ അധ്യാപകർക്കായുള്ള ത്രിദിന കരിയർ ഗൈഡൻസ് ശിൽപശാലയ്ക്ക് തിരുവനന്തപുരത്ത് തുടക്കം കുറിച്ചു. പൊതു വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ശിൽപശാലയുടെ ഉദ്ഘാടനം നിർവഹിച്ചു. പഴയ കാലങ്ങളിൽ നിന്ന് വിഭിന്നമായി പ്രൈമറി തലത്തിലും ഹൈസ്‌കൂൾ തലത്തിലും ഉന്നത വിദ്യാഭ്യാസ-തൊഴിൽ സാധ്യതകൾ പരിചപ്പെടുത്തൽ ഇത്തരത്തിലുള്ള ശിൽപശാലകൾ അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളുടെ താൽപര്യങ്ങൾ, കഴിവുകൾ,…
ഇന്റർനാഷണൽ നേച്ചർ ഫെസ്റ്റിവൽ ഓഫ് കേരളം: ലോഗോ പ്രകാശനം ചെയ്തു
വനം വന്യജീവി വകുപ്പ് 2027 ഫെബ്രുവരിയിൽ നടത്തുന്ന ഇന്റർനാഷണൽ നേച്ചർ ഫെസ്റ്റിവൽ ഓഫ് കേരളത്തിന്റെ ലോഗോ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ വനം വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ, ടൂറിസം- സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് എന്നിവർ ചേർന്ന് ഫെസ്റ്റിവലിന്റെ ബ്രാൻഡ് കോൺസപ്റ്റ് ബ്രോഷർ പ്രകാശനം ചെയ്തു. വനം വന്യജീവി വകുപ്പ് സെക്രട്ടറി കെ. ബിജു, വനം വകുപ്പ് മേധാവിയും പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുമായ…
മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനം
കേരളത്തിലേക്ക് പുതിയ നിക്ഷേപങ്ങളും ബിസിനസും കൂടുതല്‍ എളുപ്പത്തില്‍ ആകര്‍ഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന പദ്ധതി ‘സരള്‍ കേരളം’ (SARAL KERALA – Simplified and Accelerated Regulatory Approvals and Licenses) നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വ്യവസായ സംരംഭങ്ങള്‍ക്ക് ആവശ്യമായ ലൈസന്‍സുകളും അനുമതികളും വൈകാതെ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി ‘One-State-One-Approval-One-Document’ (OSAD) എന്ന ആശയം മുന്‍നിര്‍ത്തി എല്ലാ അനുമതികളും ഒരൊറ്റ കേന്ദ്രത്തിലൂടെ നല്‍കാനായി ഒരു ഏകീകൃത അതോറിറ്റിക്ക് (Single Statutory Authority)…
മന്ത്രി സി.പി ജോൺ ഇടപെട്ടു; അധ്യാപകരുടെ ശമ്പള പ്രതിസന്ധിക്ക് പരിഹാരം
നാല് മാസത്തോളം ശമ്പളം മുടങ്ങിയ പാറശാല വിദ്യാഭ്യാസ ഉപജില്ലയിലെ മൂവേരിക്കര എൽ.പി സ്‌കൂളിലെ 15 അധ്യാപകർക്ക് ഗതാഗത മന്ത്രി സി.പി ജോണിന്റെ ഇടപെടലിലൂടെ ശമ്പളം ലഭ്യമായി. സ്‌കൂൾ കെട്ടിടത്തിന് ഫിറ്റ്‌നസ് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അധ്യാപകർക്ക് ശമ്പളം ലഭിക്കാതിരുന്നത്. എന്നാൽ, മന്ത്രിയുടെ ഓഫീസ് വിഷയത്തിൽ ഇടപെട്ട് നടത്തിയ അന്വേഷണത്തിൽ കെട്ടിടത്തിന്റെ ഫിറ്റ്‌നസ് അല്ല യഥാർഥ പ്രശ്‌നമെന്ന് വ്യക്തമായി. സമീപത്തെ സ്വകാര്യ വ്യക്തി മതിൽ നിർമിക്കാത്തതാണ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നിഷേധിക്കാൻ തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥർ കാരണമായി പറഞ്ഞിരുന്നത്. ഇത് കേരള…
യശോദാ ശബ്ദതരംഗം ബേബി സാഹിയയെ ആദരിച്ചു
തിരുവനന്തപുരം : യശോദാ ശബ്ദ തരംഗത്തിന്റെ ആഭിമുഖ്യത്തിൽ ഗായകനും, ഗാനരചയിതാവുമായ അജയ് വെള്ളരിപ്പണയുടെ നേതൃത്വത്തിൽ ഭാരത് ഭവൻ മണ്ണരങ്ങിൽ സംഘടിപ്പിച്ച അജയ് ഓർക്കസ്ട്രയുടെ ഗാനമേള പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ ഉദ്ഘാടനം ചെയ്തു. സമിതി സംസ്ഥാന സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ അധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡൻറും, പ്രമുഖ പ്രോഗ്രാം അവതാരകനുമായ എം. എച്ച്. സുലൈമാൻ മോഡറേറ്റർ ആയിരുന്നു. കെ.ഡി.ഒ. ചെയർമാനും, ആർ. ജെ. ഡി. ( മൈനോറിറ്റി സെൽ ) ദേശീയ ജനറൽ…
അപ്രഖ്യാപിത പവർകട്ട്; KSEB ക്ക് മുന്നിൽ ബിജെപി പ്രതിഷേധം
തിരുവല്ലം: ജനജീവിതം ദുസ്സഹമാക്കുന്ന അപ്രഖ്യാപിത പവർകട്ടിനെതിരെ ബിജെപി തിരുവല്ലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ലം KSEB ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. പ്രതിഷേധ പരിപാടി ആറ്റുകാൽ മണ്ഡലം പ്രസിഡന്റ് കോളിയൂർ രാജേഷ്* ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തിരുവല്ലം വാർഡ് കൗൺസിലർ *പാച്ചല്ലൂർ ഗോപകുമാർ*, ഏരിയ പ്രസിഡന്റ് *പനത്തുറ സതീഷ്കുമാർ*, ജനറൽ സെക്രട്ടറി *ഇടയാർ ലാലു*, വെള്ളാർ വാർഡ് കൗൺസിലർ *സത്യവതി*, ഏരിയ വൈസ് പ്രസിഡന്റ് *തിരുവല്ലം സുരേഷ്*, *സുനിൽകുമാർ*, സെക്രട്ടറി *വാഴമുട്ടം മോഹനൻ*, *പാറവിള സുരേഷ്*,…
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു
തിരുവനന്തപുരം: ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA) സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഓഫീസ് പ്രവർത്തനം തിരുവനന്തപുരത്ത് ആരംഭിച്ചു. സ്റ്റാച്യു, ഗാന്ധാരി അമ്മൻ കോവിൽ റോഡിലുള്ള പുതിയ ഓഫീസിന്റെ ഉദ്ഘാടനം ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷ് (EBM News) ഭദ്രദീപം കൊളുത്തി നിർവഹിച്ചു. സംഘടനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ സൗകര്യവും ഊർജവും പകരുന്നതാണ് പുതിയ കേന്ദ്രമെന്നും, മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയെ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ ഇതുവഴി സാധിക്കുമെന്നും ചടങ്ങിൽ ഭാരവാഹികൾ വ്യക്തമാക്കി. ദേശീയ ജനറൽ സെക്രട്ടറി അറുമുഖൻ പിള്ള (Tip of…
35 വർഷത്തിന് ശേഷം അജ്മീർ കോൺഗ്രസിലേക്ക്; വിജയത്തിന് പിന്നിൽ റാത്തോഡിന്റെ പോരാട്ടം
അജ്മീർ നഗരഭരണം തിരിച്ചുപിടിച്ച് കോൺഗ്രസ്; മൂന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം രാജസ്ഥാനിലെ നഗര തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ 35 വർഷത്തിന് ശേഷം അജ്മീർ നഗരസഭയുടെ ഭരണം കോൺഗ്രസ് തിരിച്ചുപിടിച്ചു. ആകെയുള്ള 80 വാർഡുകളിൽ 37 സീറ്റുകൾ കോൺഗ്രസ് നേടിയപ്പോൾ, കോൺഗ്രസ് പിന്തുണയുള്ള സ്വതന്ത്രർ 11 സീറ്റുകളിലും വിജയിച്ചു. ഇതോടെ അജ്മീറിൽ കോൺഗ്രസ് നിർണായക ശക്തിയായി മാറി. ഈ വിജയത്തിന് പിന്നിൽ സംഘടനയെ അടിത്തട്ടിൽ നിന്ന് ചലിപ്പിച്ച എഐസിസി അംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ ധർമേന്ദ്ര സിംഗ് റാത്തോഡിന്റെ ഇടപെടലാണ്…
കൂടെ”പദ്ധതിയുടെ ഉദ്ഘാടനം അഗളി ഭൂതിവഴി ഊരിൽ മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിക്കുന്നു
ക്ഷണിക്കാൻ വിദ്യാഭ്യാസ മന്ത്രി നേരിട്ടെത്തി,ഇനി സ്‌കൂൾ പഠനം മുടക്കില്ലെന്ന് കുട്ടികളുടെ ഉറപ്പ് പാതിവഴിയിൽ പഠനം ഉപേക്ഷിച്ച കുട്ടികളെ തിരികെ സ്കൂളിലെത്തിക്കാൻ അട്ടപ്പാടിയിൽ വിദ്യാഭ്യാസ മന്ത്രി തന്നെ നേരിട്ടെത്തി.പുതിയ പഠനോപകരണങ്ങൾ അടങ്ങിയ ബാഗും മധുരവും സമ്മാനിച്ചു കഴിഞ്ഞപ്പോൾ അവർ അഞ്ചു പേരും മന്ത്രിക്കു വാക്ക് കൊടുത്തു .”ഇനി ഞങ്ങൾ സ്‌കൂൾ പഠനം മുടക്കില്ല”.അങ്ങിനെ വിവിധ കാരണങ്ങളാൽ പാതിവഴിയിൽ സ്കൂൾ പഠനം ഉപേക്ഷിച്ചുപോയ കുട്ടികളെ കണ്ടെത്തി തിരികെ ക്ലാസ് മുറികളിലെത്തിക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ‘കൂടെ’ (സീറോ ഡ്രോപ്പ് ഔട്ട് മിഷൻ)…
നൂറ് ദിന കർമപരിപാടിയുടെ ഭാഗമായി റെവന്യൂ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശ്ശൂർ കെ കരുണാകരൻ സ്മാരക ടൗൺ ഹാളിൽ നടന്ന ജില്ലാതല പട്ടയ മേള ഉദ്ഘാടനം റെവന്യൂ മന്ത്രി എ പി അനിൽ കുമാർ നിർവ്വഹിക്കുന്നു
പട്ടയവിതരണം സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയിലെ സുപ്രധാന ഘടകം-മന്ത്രി എ.പി. അനില്‍ കുമാര്‍ ജില്ലാതല പട്ടയമേള മന്ത്രി ഉദ്ഘാടനം ചെയ്തു സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയിലെ ഏറ്റവും സുപ്രധാനമായ ഘടകമാണ് പട്ടയവിതരണമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനില്‍ കുമാര്‍ പറഞ്ഞു. തൃശ്ശൂര്‍ കെ. കരുണാകരന്‍ സ്മാരക ടൗണ്‍ഹാളില്‍ നടന്ന തൃശ്ശൂര്‍ ജില്ലയിലെ പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നൂറുദിനങ്ങള്‍ കൊണ്ട് 5,000 പട്ടയങ്ങള്‍ വിതരണം ചെയ്യാനായിരുന്നു പ്രാഥമികമായി ലക്ഷ്യമിട്ടിരുന്നതെങ്കിലും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പാലക്കാട്…












