സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം: സൗരോർജ്ജവും ബാറ്ററി സ്റ്റോറേജും വിപുലമാക്കാൻ സർക്കാർ സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കുറയുകയും ആവശ്യകത വൻതോതിൽ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കാൻ സൗരോർജ്ജോത്പാദനവും ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റവും വ്യാപകമാക്കാൻ ഒരുങ്ങുകയണ് സംസ്ഥാന സർക്കാർ എന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന കോർ റെൻ എക്സ്പോ 2026 , എനർജി കോൺക്ലേവ്’ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മനുഷ്യന്റെ അടിസ്ഥാന…
ശബരിമല തീർഥാടനത്തിന് മുന്നൊരുക്കം വേഗത്തിലാക്കണം: മുഖ്യമന്ത്രി
ശബരിമല തീർഥാടനം തുടങ്ങിയതിനു ശേഷവും മുന്നൊരുക്ക പ്രവൃത്തികൾ തുടരുന്ന സാഹചര്യം ഇത്തവണ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങളും സുരക്ഷയും ഒരുക്കുന്നതിൽ ഒരു വീഴ്ചയും വരുത്തരുതെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ശബരിമല മണ്ഡല, മകരവിളക്ക് തീർത്ഥാടനത്തിന് മുന്നോടിയായുള്ള അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ…
അധ്യാപക നിയമന പരാതികളിൽ സമയബന്ധിത പരിഹാരമുണ്ടാകും- മന്ത്രി എൻ. ഷംസുദ്ദീൻ
കോട്ടയം: അധ്യാപകരുടെ നിയമനത്തിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട പരാതികൾ സർക്കാർ സമയബന്ധിതമായി പരിഹരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. എയ്ഡഡ് സ്‌കൂൾ ജീവനക്കാരുടെ നിയമന അംഗീകാരം ഉൾപ്പെടെയുള്ള വിഷയങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിന് സർക്കാരിന്റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായി നടത്തുന്ന അദാലത്ത് – റിസോൾവിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം എം.ടി. സെമനാരി ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ എയ്ഡഡ് മേഖല വഹിച്ച പങ്ക് നിർണായകമാണ്….
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി ബിന്ദു കൃഷ്‌ണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം.
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ തിരുവനന്തപുരം: സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കാൻ തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്‌ണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കീഴിൽ കോൺട്രാക്ടായി പ്രവർത്തിക്കുന്ന ഇ എം ആർ ഐ ഗ്രീൻ ഹെൽത്ത് സർവീസസിൻ്റെ നിയന്ത്രണത്തിലുള്ള മുഴുവൻ 108 ആംബുലൻസ് ജീവനക്കാർക്കും ആനുകൂല്യം ലഭിക്കും. സെക്രട്ടറിയേറ്റിൽ തൊഴിൽ വകുപ്പ് മന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചയിൽ തൊഴിലാളി…
മില്ലുടമ സംഘടനാ പ്രതിനിധികളുമായി മന്ത്രി അനൂപ് ജേക്കബ് ചർച്ച നടത്തുന്നു
നെല്ല് സംഭരണം: മില്ലുടമകളുമായി ധാരണയായി 2026- 27 സംഭരണ സീസണിലെ സപ്ലൈകോയുടെ നെല്ല് സംഭരണം സംബന്ധിച്ച് മില്ലുകാരുമായി ധാരണയായി. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് മില്ലുടമ സംഘടന പ്രതിനിധികളുമായി എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിലാണ് ധാരണയായത്. മില്ലുടമകളുടെ ആവശ്യങ്ങളിന്മേൽ സാധ്യമായ എല്ലാ അനുകൂല തീരുമാനവും കൈക്കൊള്ളുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. 2022 –23ലെ ഒ.ടി.ആർ (ഔട്ട് ടേൺ റേഷ്യോ) അനുപാത വ്യത്യാസമായ 63 കോടി രൂപ സംബന്ധിച്ച് അനുകൂല തീരുമാനം…
മലേഷ്യയുമായുള്ള സഹകരണം ശക്തമാക്കും; മുഖ്യമന്ത്രി വി.ഡി. സതീശൻ മലേഷ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ഐ.ടി, ടൂറിസം, വിദ്യാഭ്യാസം, വ്യാപാരം എന്നീ മേഖലകളിൽ മലേഷ്യയുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കാൻ തീരുമാനം. ചേലേമ്പ്ര ‘തുല’ വെൽനെസ്സ് സെന്ററിൽ വെച്ച് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച ക്രിയാത്മകമായ ചർച്ചകൾ നടന്നത്. മലേഷ്യയുമായുള്ള സംസ്ഥാനത്തിന്റെ ചരിത്രപരമായ സൗഹൃദവും അവിടെയുള്ള പ്രവാസി മലയാളികളുടെ സജീവ പങ്കാളിത്തവുമാണ് ഈ മികച്ച ബന്ധത്തിന്റെ അടിത്തറയെന്ന് കൂടിക്കാഴ്ചയിൽ വിലയിരുത്തി. ഇതിന്റെ തുടർച്ചയായാണ് പുതിയ വികസന പങ്കാളിത്തം വിപുലപ്പെടുത്താൻ തീരുമാനിച്ചത്. സംസ്ഥാന വ്യവസായ വകുപ്പ്…
നികുതിപിരിവ് കാര്യക്ഷമമാക്കേണ്ട സമയം: മുഖ്യമന്ത്രി
കൃത്യമായി നികുതിപിരിവ് നടത്തിക്കൊണ്ട് ജിഎസ്ടി വകുപ്പ് ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കേണ്ട സമയമാണിതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. നികുതി വർധിപ്പിക്കാതെ, നികുതി വരുമാനം വർധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സംസ്ഥാനത്തെ പ്രാപ്തമാക്കുന്നതിൽ ജിഎസ്ടി വകുപ്പ് നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുതുതായി വാങ്ങിയ 64 ഔദ്യോഗിക വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. നൂറുദിന കർമപദ്ധതിയുടെ ഭാഗമായാണ് വാഹനങ്ങൾ വാങ്ങിയത്. വാഹനങ്ങളുടെ താക്കോൽ മുഖ്യമന്ത്രി…
നിയമവിദ്യാഭ്യാസം പുതിയ സാങ്കേതികവിദ്യകൾക്കൊപ്പം മാറണം: മുഖ്യമന്ത്രി വി.ഡി. സതീശൻ ഗവ.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അതിവേഗ വളർച്ചയ്ക്കൊപ്പം ഉയർന്നുവരുന്ന പുതിയ നിയമപ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ പുതിയ തലമുറയിലെ നിയമവിദഗ്ധർ തയാറാകണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സാങ്കേതികവിദ്യ എത്രമാത്രം വികസിച്ചാലും അതിനൊപ്പം പുതിയ നിയമസാധ്യതകളും വെല്ലുവിളികളും ഉയർന്നുവരും. അവ തിരിച്ചറിയാനും നിയമപരമായി കൈകാര്യം ചെയ്യാനും കഴിയുന്ന തരത്തിൽ നിയമവിദ്യാഭ്യാസം കാലാനുസൃതമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിലെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ബയോടെക്‌നോളജി തുടങ്ങിയ മേഖലകളിലെ വളർച്ച…
വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതി യാഥാർത്ഥ്യത്തിലേക്ക് നിർമാണ പ്രവർത്തികൾ മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു
വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയുടെ ഭാഗമായ നിർമാണ പ്രവൃത്തികൾക്ക് ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ തുടക്കം കുറിച്ചു. കാഞ്ഞിരംപാറ പെട്രോൾ പമ്പിന് സമീപം പദ്ധതിയുടെ പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾ മന്ത്രി ഉദ്ഘാടനം ചെയ്തു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വിഭാവനം ചെയ്ത പദ്ധതിയിൽ പിന്നീട് ചില മാറ്റങ്ങൾ വന്നിരുന്നെങ്കിലും, കാലതാമസം ഒഴിവാക്കി സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാനാണ് ശ്രമമെന്ന് മന്ത്രി പറഞ്ഞു. 73.61 കോടി രൂപയാണ് പദ്ധതിയ്ക്കായി നീക്കിവച്ചിരിക്കുന്നത്. ശാസ്തംഗലം- മണ്ണറക്കോണം, തോപ്പുമുക്ക് – വട്ടിയൂർക്കാവ് റോഡ്, മണ്ണറക്കോണം…
കഴക്കൂട്ടം സൈനിക സ്കൂളിൽ വൃക്ഷത്തൈ നടീൽ പരിപാടി നടത്തി
പരിസ്ഥിതി സംരക്ഷണത്തിന്റെയും വരും തലമുറകൾക്ക് ഹരിതാഭമായ ഭാവി പരിപോഷിപ്പിക്കുന്നതിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടിക്കൊണ്ട് രാജ്യവ്യാപകമായി നടക്കുന്ന ‘ഏക് പെഡ് മാ കേ നാം’ (അമ്മയുടെ പേരിൽ ഒരു മരം) കാമ്പെയ്‌നിന്റെ ഭാഗമായി കഴക്കൂട്ടം സൈനിക സ്‌കൂൾ പ്രിൻസിപ്പൽ കേണൽ അഭിഷേക് വോറയും സ്കൂളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. കാമ്പസിലെ പെൺകുട്ടികളും സ്ത്രീകളും ഫലവൃക്ഷങ്ങളും തൈകളും നട്ടുപിടിപ്പിച്ചുകൊണ്ട് ഈ ക്യാമ്പയിനിൽ സജീവമായി പങ്കെടുത്തു, സ്‌കൂൾ കാമ്പസിൽ ആരോഗ്യകരമായ പരിസ്ഥിതിയുടെയും ഫലവൃക്ഷത്തോട്ടങ്ങളുടെയും വികസനത്തിന് സംഭാവന നൽകി. പച്ചപ്പ്…












