കൊല്ലം ബീച്ചിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പോർട്ട് കൊല്ലം ഗലീലിയോ കോളനി സ്വദേശി മനോജ് എന്ന ജോസഫാണ് ആണ് മരിച്ചത്. ജോസഫും രണ്ട് പെൺമക്കളും കര ഇടിഞ്ഞു തെരയിൽപ്പെടുകയായിരുന്നു. മുന്നറിയിപ്പ് ലംഘിച്ച് കടലിനടുത്ത് നിന്നവരാണ് അപകടത്തിൽപ്പെട്ടത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 3 ലൈഫ് ഗാർഡുകളും അപകട സമയത്ത് സ്ഥലത്തില്ലായിരുന്നു എന്ന് പ്രദേശവാസികൾ പറഞ്ഞു. അപകടത്തിൽപെട്ട കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു. പിന്നാലെ മനോജിനായുള്ള തെരച്ചിൽ ഊർജിതമാക്കിയിരുന്നു.
അടിമാലിയെ നടുക്കി ഇരട്ടക്കുട്ടികളുടെ മരണം; വിഷാംശം കണ്ടെത്തി, അന്വേഷണം ശക്തമാക്കി
അടിമാലി: ഇടുക്കി അടിമാലിയിൽ ഒരുവയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹത. ഒഴിവത്തുംവലിയകാട്ടിൽ അഫ്‌സൽ–സാന്ദ്ര ദമ്പതികളുടെ മക്കളായ രിഹാനും ഇഹാനുമാണ് മരിച്ചത്. കുട്ടികളുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതെന്നാണ് വിവരം. തിന്നർ കുട്ടികളുടെ ഉള്ളിൽ ചെന്നിരിക്കാമെന്ന് പിതാവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ മൊഴിയിൽ വൈരുധ്യങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വിശദമായ ചോദ്യം ചെയ്യലിനായി പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഒരു കുട്ടിയെ അടിമാലി…
വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം അതിവേഗത്തിൽ, നിർമ്മാണ പ്രവൃത്തികൾക്ക് നാളെ (14, തിങ്കൾ) തുടക്കം
തിരുവനന്തപുരം : വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയ്ക്ക് ശരവേഗം. പദ്ധതിയുടെ ഭാഗമായ നിർമ്മാണ പ്രവൃത്തികൾ നാളെ ( 14, തിങ്കൾ) ആരംഭിക്കും. മരുതംകുഴി – കാഞ്ഞിരംപാറ റോഡിൽ സപ്ലൈക്കോയ്ക്ക് സമീപം രാവിലെ 10ന് ആരോഗ്യ – ദേവസ്വം മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.മുരളീധരൻ ഇന്നലെ പദ്ധതിയുടെ നിർവഹണ ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മനേജ്മെന്റ് യൂണിറ്റ് അധികൃതരുമായി അവലോകനയോഗം ചേർന്നിരുന്നു. തുടർന്നാണ് നിർമ്മാണ പ്രവൃത്തികൾ ഉടൻ ആരംഭിച്ച് സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദ്ദേശിച്ചത്….
രോഗികളെ വലയ്ക്കാനാകില്ല, 108 ആംബുലൻസ് സമരത്തിനെതിരെ എസ്മ ; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി ആരോഗ്യ മന്ത്രി കെ.മുരളീധരൻ
തിരുവനന്തപുരം : സംസ്ഥാനത്തെ 108 ആംബുലൻസ് സർവീസിന്റെ പ്രവർത്തനം തടസപ്പെടുത്തുന്ന സമരങ്ങൾക്കെതിരെ കടുത്ത നടപടിയുമായി ആരോഗ്യവകുപ്പ്. പണിമുടക്കുകൾ ഒഴിവാക്കാൻ എസൻഷ്യൽ സർവീസസ് മെയിന്റനൻസ് ആക്ട് (എസ്മ) പ്രയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി. 108 ആംബുലൻസ് ജീവനക്കാരുടെ യൂണിയൻ സെപ്റ്റംബർ 17 മുതൽ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്കിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര ഇടപെടൽ. വിവിധ സംഘടനകൾ അടിക്കടി ഇത്തരത്തിൽ സമരം ചെയ്യുന്നത് രോഗികളെ വലയ്ക്കുന്ന സാഹചര്യത്തിലാണ് സമരങ്ങളെ ശക്തമായി നേരിടാൻ…
സ്വർണവിലയിൽ വൻ ഇടിവ്; പവന് 1,920 രൂപ കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് ഇന്ന് 1,920 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 1,12,120 രൂപയായി. 22 കാരറ്റിന് പുറമെ 18, 14, 9 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഇന്ന് മാറ്റം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ ഉയർന്ന വിലയിൽ നിന്നാണ് സ്വർണവിലയിൽ ഗണ്യമായ കുറവുണ്ടായത്. ആഗോള വിപണിയിലെ വിലമാറ്റങ്ങളും രാജ്യാന്തര സാമ്പത്തിക സാഹചര്യങ്ങളുമാണ് ആഭ്യന്തര സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. വരും ദിവസങ്ങളിലും സ്വർണവിലയിൽ…
ഉർവശിയും ജോജുവും ആദ്യമായി ഒന്നിക്കുന്നു; ‘ആശ’ ഇന്ന് മുതൽ തിയേറ്ററുകളിൽ
അഭിനയ പ്രതിഭകൾ നേർക്കുനേർ; ഉർവശി–ജോജു ചിത്രം ‘ആശ’ തിയേറ്ററുകളിൽ തിരുവനന്തപുരം: മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങളായ ഉർവശിയും ജോജു ജോർജും ആദ്യമായി ഒരുമിക്കുന്ന ‘ആശ’ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. നവാഗതനായ സഫർ സനൽ സംവിധാനം ചെയ്യുന്ന ചിത്രം സസ്പെൻസ് ത്രില്ലർ വിഭാഗത്തിലാണ് ഒരുങ്ങിയിരിക്കുന്നത്. അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരു അപകടവും അതിനെ തുടർന്നുണ്ടാകുന്ന ദുരൂഹവും ആകാംക്ഷ നിറഞ്ഞതുമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ട്രെയിലറിൽ തന്നെ സിനിമയുടെ സസ്പെൻസ് സ്വഭാവവും കഥാപാത്രങ്ങളുടെ സങ്കീർണതയും വ്യക്തമായതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷയും ഉയർന്നിരുന്നു….
സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധന വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിലും ഒഡീഷ-ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലുമായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനെ തുടർന്നാണ് മഴ ശക്തമാകാൻ സാധ്യതയുള്ളത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നത്. മഴയുടെ പശ്ചാത്തലത്തിൽ ജനങ്ങളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. തിങ്കളാഴ്ച കേരളതീരത്ത് കടലാക്രമണത്തിന് സാധ്യത അതേസമയം, തിങ്കളാഴ്ച കേരളതീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന്…
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം; ആഗോള വിഷയങ്ങൾ ചർച്ചയാകും
ന്യൂഡൽഹി: ആഗോള നയതന്ത്രരംഗത്ത് നിർണായക ചുവടുവെപ്പുകൾക്ക് വേദിയാകുമെന്ന് പ്രതീക്ഷിക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കമാകും. വ്യാപാരം, ഊർജസുരക്ഷ, സാമ്പത്തിക സഹകരണം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം അന്താരാഷ്ട്ര സംഘർഷങ്ങളും ഉച്ചകോടിയിൽ ചർച്ചയാകും. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ഏഴ് വർഷത്തിന് ശേഷമാണ് ഷീ ജിൻപിങ് ഇന്ത്യയിലെത്തുന്നത്. അതിർത്തി വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങൾക്കിടയിലാണ് കൂടിക്കാഴ്ച നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം, പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ, ഹോർമുസ് കടലിടുക്കുമായി…
രാജ്യത്ത് ആദ്യമായി വയോജന സൗഹൃദ ഓഫീസ് സര്‍ട്ടിഫിക്കേഷനുമായി കേരളം
സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് പദവി നല്‍കും തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളെ വയോജന സൗഹൃദമാക്കുന്നതിനുള്ള നൂതന പദ്ധതിക്ക് വയോജന ക്ഷേമ വകുപ്പ് തുടക്കം കുറിക്കുന്നു. രാജ്യത്ത് ആദ്യമായാണ് വയോജന സൗഹൃദ ഓഫീസ് സര്‍ട്ടിഫിക്കേഷന്‍ (ELDER FRIENDLY OFFICE CERTIFICATION) സംവിധാനം നടപ്പാക്കുന്നത്. വില്ലേജ്, താലൂക്ക് ഓഫീസുകള്‍, ആശുപത്രികള്‍, ബാങ്കുകള്‍, ഗതാഗത കൗണ്ടറുകള്‍ എന്നിവിടങ്ങളില്‍ സര്‍ട്ടിഫിക്കേഷന്‍ നടപ്പാക്കും. പൊതു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ നടത്തി ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ്…
ഗോത്രവര്‍ഗ ഊരുകളിലേക്ക് സഞ്ചരിക്കുന്ന റേഷന്‍കട; അച്ചന്‍കോവിലില്‍ ഉദ്ഘാടനം ചെയ്തു
സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതിക്ക് അച്ചന്‍കോവില്‍ ആവണിപ്പാറയില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനവും വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കര്‍മവും സി അജയപ്രസാദ് എം എല്‍ എ നിര്‍വഹിച്ചു. ഊരിലേക്ക് നേരിട്ട് ഭക്ഷ്യധാന്യങ്ങളെത്തിക്കുന്നതിലൂടെ ഏറെ ദൂരം സഞ്ചരിച്ച് റേഷന്‍ വാങ്ങാനെത്തണമെന്ന സാഹചര്യമാണ് ഒഴിവാകുന്നതെന്നും ഇത് ഗോത്രവര്‍ഗ കുടുംബങ്ങള്‍ക്ക് ഏറെ സൗകര്യപ്രദമായ പദ്ധതിയാണെന്നും എംഎല്‍എ പറഞ്ഞു. സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്ക് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ ഊരുകളില്‍…








