ശബരിമല തീർഥാടനം തുടങ്ങിയതിനു ശേഷവും മുന്നൊരുക്ക പ്രവൃത്തികൾ തുടരുന്ന സാഹചര്യം ഇത്തവണ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങളും സുരക്ഷയും ഒരുക്കുന്നതിൽ ഒരു വീഴ്ചയും വരുത്തരുതെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ശബരിമല മണ്ഡല, മകരവിളക്ക് തീർത്ഥാടനത്തിന് മുന്നോടിയായുള്ള അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ…
റോഡപകടങ്ങളിൽ പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ: ജില്ലാകളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു
റോഡപകടങ്ങളിൽ പരിക്കേറ്റവർക്ക് ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ അടിയന്തര ചികിത്സ ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര ഗതാഗത മന്ത്രാലയം ആവിഷ്കരിച്ച ‘റാഹത് ‘ (പ്രൈംമിനിസ്‌റ്റേഴ്സ് റോഡ് ആക്സിഡൻ്റ് വിക്റ്റിംസ് ഹോസ്പിറ്റലൈസേഷൻ ആൻഡ് അഷ്വേർഡ് ട്രീറ്റ്മെൻ്റ്) പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അനു കുമാരിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ അവലോകന യോഗം ചേർന്നു. അപകടത്തിൽപ്പെടുന്നവർക്ക് കൃത്യസമയത്ത് ചികിത്സ ലഭിക്കാത്ത സാഹചര്യം ഒഴിവാക്കാനും, സാമ്പത്തിക പ്രതിസന്ധി കാരണം ആശുപത്രികൾ ചികിത്സ നിഷേധിക്കുന്നത് തടയാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിപ്രകാരം അപകടത്തിൽപ്പെടുന്ന ഒരാൾക്ക് പരമാവധി ഏഴു ദിവസത്തേക്ക്…
മലയൻകീഴിലെ അരുംകൊല: ഒന്നര വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു
കേരളത്തെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ആ കുഞ്ഞു മാലാഖ തന്റെ നാടിനോടും ഈ ലോകത്തോടും അവസാനമായി വിട പറഞ്ഞു. മലയൻകീഴിൽ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസ്സുകാരിയുടെ മൃതദേഹം സംസ്കരിച്ചു. അഭിജിത്ത്-ക്രിസ്റ്റി ദമ്പതികളുടെ മകൾ ഇവാനയെ ആണ് അമ്മ ക്രിസ്റ്റി അതിദാരുണമായി കൊലപ്പെടുത്തിയത് ഇന്നലെ. ഭർത്താവുമായുണ്ടായിരുന്ന അസ്വാരസ്യങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്ന് ക്രിസ്റ്റി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ക്രിസ്റ്റിയെ ഭർത്താവിന് സംശയമാണെന്നും, ഇതിന്റെ പേരിൽ ഇരുവരും വഴക്കിടുന്നതും പതിവായിരുന്നു. കഴിഞ്ഞ ദിവസവും വഴക്കുണ്ടായി. ഇതേ തുടർന്നാണ് മകളെയും കൊന്ന് ആത്മഹത്യ ചെയ്യാൻ താൻ…
തിരുവനന്തപുരത്ത് വിദ്യാർഥിക്ക് വെട്ടേറ്റു; ആക്രമണം ബസ് കാത്ത് നിൽക്കുമ്പോൾ
തിരുവനന്തപുരം: തിരുവനന്തപുരം തോന്നയ്ക്കലിൽ കോളേജ് വിദ്യാർഥിക്ക് വെട്ടേറ്റു. സായിഗ്രാം കോളേജിലെ ഡിഗ്രി വിദ്യാർഥി വിഘ്നേഷിനാണ് വെട്ടേറ്റത്. ബസ് കാത്ത് നിൽക്കുമ്പോൾ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. പുറത്ത് നിന്ന് വന്ന രണ്ട് പേർ വിഘ്നേഷിന്റെ തലയിൽ അടക്കം വെട്ടുന്നത് വീഡിയോയിൽ കാണാം. തലയ്ക്ക് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. വിഘ്നേഷിനെ ആദ്യം ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വലിയ മുറിവായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആക്രണത്തിലേക്ക് നയിച്ച കാരണങ്ങൾ വ്യക്തമല്ല.
മാർഗി ഉഷ–മാർഗി ജോബി ഷഷ്ടിപൂർത്തി ആഘോഷവും ആദരവും
തിരുവനന്തപുരം: വയലാർ രാമവർമ്മയുടെ 50-ാം ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടികളുടെ ഭാഗമായി മാർഗി ഉഷയുടെയും മാർഗി ജോബിയുടെയും ഷഷ്ടിപൂർത്തി ആഘോഷവും ആദരവും സംഘടിപ്പിക്കുന്നു. കലാ-സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം നടത്തിയ ഇരുവരെയും ആദരിക്കുന്ന ചടങ്ങ് സെപ്റ്റംബർ 12-ന് രാത്രി 9.30ന് ചങ്ങനാശ്ശേരി സോപാന സംഗീതം, മിഴാവ് വാദ്യം, കൂടിയാട്ടം, ഗാനമേള തുടങ്ങിയ കലാപരിപാടികളോടെയാണ് നടക്കുന്നത്. വിവിധ മേഖലകളിലെ കലാകാരന്മാരും സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും. മാർഗി സെക്രട്ടറി എസ്. ശ്രീനിവാസൻ IAS പരിപാടിക്ക് നേതൃത്വം നൽകും. പരിപാടിയുടെ ഭാഗമായി…
കേരളത്തിലെ പടക്ക വ്യവസായം വൻ പ്രതിസന്ധിയിൽ; അനധികൃത ഓൺലൈൻ വ്യാപനം ഗുരുതര ഭീഷണി
തിരുവനന്തപുരം: നിയമാനുസൃത പടക്ക വ്യാപാരമേഖല കടുത്ത പ്രതിസന്ധി നേരിടുന്നതായി വ്യാപാരികൾ. നിയമവിരുദ്ധമായ ഓൺലൈൻ പടക്കവ്യാപാരം, നികുതി വെട്ടിപ്പ്, സംഭരണ-വിൽപ്പന മേഖലയിലെ നിയന്ത്രണങ്ങൾ, കേന്ദ്ര സർക്കാരിന്റെ പുതിയ ചട്ടഭേദഗതികൾ തുടങ്ങിയവയാണ് മേഖലയെ പ്രതിസന്ധിയിലാക്കുന്നതെന്ന് വ്യാപാരികൾ ആരോപിച്ചു. കേരളത്തിൽ ഏകദേശം 16,800-ഓളം ലൈസൻസുള്ള പടക്ക വ്യാപാരികളും, നേരിട്ടും പരോക്ഷമായും ഏകദേശം ഒരു ലക്ഷത്തോളം തൊഴിലാളികളും ഈ മേഖലയെ ആശ്രയിക്കുന്നുണ്ടെന്നാണ് വ്യാപാര സംഘടനകളുടെ കണക്ക്. നിലവിലെ സാഹചര്യത്തിൽ നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ട അവസ്ഥയിലാണെന്നും അവർ പറഞ്ഞു. നിയന്ത്രണമില്ലാത്ത ഓൺലൈൻ പടക്കവ്യാപനമാണ് പ്രധാന…
കേരള ബ്രാൻഡ്’ പോർട്ടൽ മന്ത്രി പി കെ കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്തു തദ്ദേശീയ ഉൽപ്പന്നങ്ങൾക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം
കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള ‘കേരള ബ്രാൻഡ്’ പോർട്ടൽ വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് തയ്യാറാക്കിയ ഈ പോർട്ടൽ വഴി ഉയർന്ന ഗുണനിലവാരവും തനിമയും പുലർത്തുന്ന തദ്ദേശീയ ഉൽപ്പന്നങ്ങൾക്ക് ‘MADE IN KERALA’ എന്ന സവിശേഷമായ ആഗോള സ്വത്വം കൈവരും. വെളിച്ചെണ്ണ, കാപ്പി, തേയില, പാദരക്ഷകൾ, നെയ്യ്, തേൻ, കുപ്പിവെള്ളം, പ്ലൈവുഡ്, പി.വി.സി പൈപ്പ്, സർജിക്കൽ റബ്ബർ ഗ്ലൗസ്, കാലിത്തീറ്റ…
148 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ സേനയിലേക്ക്_മനുഷ്യ- വന്യജീവി സംഘർഷം നേരിടാൻ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി ഷിബു ബേബി ജോൺ
കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട്, അത്യാധുനിക സാങ്കേതികവിദ്യകളും സംവിധാനങ്ങളും ഉൾപ്പെടുത്തി വനംവകുപ്പിനെ സമഗ്രമായി നവീകരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ. വന്യമൃഗങ്ങളെ നേരിടാൻ പോകുന്ന ഉദ്യോഗസ്ഥർക്ക് ആവശ്യമായ സുരക്ഷ ഉപകരണങ്ങൾ നൽകും. എ.ടി.വി (All-Terrain Vehicles) അടക്കമുള്ള ആധുനിക വാഹനങ്ങളും സുരക്ഷാ സാമഗ്രികളും ജീവനക്കാർക്ക് ലഭ്യമാക്കി വനംവകുപ്പിനെ പുതിയ തലത്തിലേക്ക് ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. വാളയാർ വനപരിശീലന കേന്ദ്രത്തിൽ പരിശീലനം പൂർത്തിയാക്കിയ പുതിയ ബാച്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ പാസ്സിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ചതിന് ശേഷം കോൺവൊക്കേഷൻ…
ആത്മഹത്യാ പ്രതിരോധ ദിനത്തില്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച മാധ്യമ*_ _*ശില്പശാല വിവരാവകാശ കമ്മീഷണര്‍ ഡോ.സോണിച്ചന്‍ പി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.ഇ പി അനില്‍, പി വി മുരുകന്‍, എസ് ശ്രീകേഷ്,ഡോ.മോഹന്‍ റോയ് സമീപം.
ആത്മഹത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റണം: മാധ്യമങ്ങള്‍ക്ക് നിര്‍ണായക പങ്ക് തിരുവനന്തപുരം: ആത്മഹത്യയെക്കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറ്റുന്നതിനും ആത്മഹത്യാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും മാധ്യമങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. സോണിച്ചന്‍ പി. ജോസഫ് പറഞ്ഞു. ആത്മഹത്യയെ സെന്‍സേഷണല്‍ രീതിയില്‍ അവതരിപ്പിക്കുന്നതിന് പകരം പ്രതീക്ഷയും സഹായം തേടാനുള്ള സന്ദേശവും നല്‍കുന്ന ഉത്തരവാദിത്തപരമായ മാധ്യമ സമീപനം അനിവാര്യമാണ്. ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം പ്രസ്‌ക്ലബ് ,ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി്, വേണാട് ഗില്‍ഡ് ഓഫ് സൈക്യാട്രിസ്റ്റ്‌സ്, എന്നിവ…
കാർഷിക ഫാമുകളെ ഫാം-അഗ്രി ടൂറിസം മാതൃകയിൽ ബന്ധിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും:മന്ത്രി ടി. സിദ്ദിഖ്
പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിൽ ‘നിറവ് 2026’ കാർഷിക മേളയ്ക്ക് തുടക്കമായി കേരളത്തിലെ കാർഷിക ഫാമുകളെ ഫാം -അഗ്രി ടൂറിസം മാതൃകയിൽ ബന്ധിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കാർഷികവികസന കർഷക ക്ഷേമവകുപ്പ് മന്ത്രി ടി. സിദ്ദിഖ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെയും കൃഷി വികസന കർഷക ക്ഷേമ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിൽ സംഘടിപ്പിച്ച ജില്ലാ കാർഷിക മേള ‘ഫാം ഫെസ്റ്റ് നിറവ് 2026’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കർഷകരുടെ സംരക്ഷണം ഉറപ്പാക്കുന്ന വിവിധ പദ്ധതികളാണ് സർക്കാരും…












