ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ കൂടുതൽ ജീവനക്കാരെ നിയമിക്കും. തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിൽ (കെ.എം.എസ്.സി.എൽ) ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കി. കെ.എം.എസ്.സി.എൽ വഴി വാങ്ങുന്ന മരുന്നുകളുടെ നിലവാരം ഉറപ്പാക്കാനുള്ള ചുമതല ഡ്രഗ്സ് കൺട്രോൾ വകുപ്പിന് നൽകാൻ തീരുമാനിച്ചതായി ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ അറിയിച്ചു. കഴിഞ്ഞ കാലങ്ങളിൽ കെ.എം.എസ്.സി.എൽ വഴി സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്ത മരുന്നുകളിൽ വ്യാപകമായി ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. കോടിക്കണക്കിന് രൂപയുടെ മരുന്നുകളാണ് ഇത്തരത്തിൽ കണ്ടെത്തിയത്….
നാളെ ബാങ്ക് പണിമുടക്ക്, മൂന്ന് ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും
ബാങ്ക് ജീവനക്കാർ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് നാളെ (സെപ്റ്റംബർ 11, വെള്ളി). ഡെപ്യൂട്ടി ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന ചർച്ച പരാജയപ്പെട്ടതോടെ പണിമുടക്കുമായി മുന്നോട്ട് പോകാനാണ് ജീവനക്കാരുടെ തീരുമാനം. ശനിയും ഞായറും ബാങ്ക് അവധി ആയതിനാല്‍ തുടർച്ചയായ മൂന്ന് ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും. തിങ്കളാഴ്ച വിനായകചതുർഥിയുടെ അവധിയുള്ള സ്ഥലങ്ങളില്‍ തുടർച്ചയായ നാല് ദിവസം ബാങ്ക് പ്രവർത്തനങ്ങള്‍ തടസ്സപ്പെടും. ആഴ്ചയില്‍ അഞ്ച് ദിവസം ജോലി, രണ്ട് ദിവസം അവധി എന്ന ആവശ്യം ഉന്നയിച്ചാണ് ബാങ്കിങ്…
മന്ത്രിസഭ യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനം
സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ കേസുകള്‍ നടത്തുന്നതിനുള്ള സീനിയര്‍ അഭിഭാഷകരുടെ പാനല്‍ നിശ്ചയിച്ചു. ജില്ലാ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം സാധൂകരിക്കാനും വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ ഐ.സി.യുവില്‍ അതിക്രമത്തിനിരയായ കോഴിക്കോട് സ്വദേശിയായ യുവതിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 5 ലക്ഷം ധനസഹായം അനുവദിച്ചു. ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് സി.പ്രദീപ്കുമാറിനെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാനായി…
ദാരിദ്ര്യത്തിൽ നിന്നും സമൃദ്ധിയിലേക്ക് എന്നത് കുടുംബശ്രീയുടെ മുദ്രാവാക്യം:മന്ത്രി കെ.എം ഷാജി
#കുടുംബശ്രീയുടെ സംഘടിപ്പിച്ച സർഗ്ഗം 2025′ സാഹിത്യരചന, ഫോട്ടോഗ്രാഫി, വ്‌ളോഗ്‌സ് ആൻഡ് റീൽസ് സംസ്ഥാനതല മത്സര വിജയികൾക്കുള്ള പുരസ്കാരങ്ങൾ മന്ത്രി വിതരണം ചെയ്തു# ദാരിദ്ര്യത്തിൽ നിന്നും സമൃദ്ധിയിലേക്ക് എന്നതാണ് കുടുംബശ്രീയുടെ മുദ്രാവാക്യമെന്നും അഭിവൃദ്ധിയിലേക്കുള്ള മുന്നേറ്റമാണ് ഇപ്പോൾ നടക്കുന്നതെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി മന്ത്രി കെ.എം ഷാജി. കുടുംബശ്രീ സംഘടിപ്പിച്ച ‘സർഗ്ഗം 2025’ സാഹിത്യരചന, ‘കുടുംബശ്രീ ഒരു നേർചിത്രം’ ഫോട്ടോഗ്രാഫി, വ്‌ളോഗ്‌സ് ആൻഡ് റീൽസ് മത്സരങ്ങളിൽ വിജയികൾക്കുള്ള പുരസ്കാരങ്ങൾ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടന്ന ചടങ്ങിൽ മന്ത്രി വിതരണം…
ജന്മഭൂമി റെസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി റെസിഡന്റ് എഡിറ്ററുമായ കെ. കുഞ്ഞിക്കണ്ണന്‍(74) അന്തരിച്ചു. അരനൂറ്റാണ്ടിലേറെക്കാലമായി മാധ്യമ രംഗത്തു പ്രവര്‍ത്തിക്കുന്ന അദ്ദേഹം ജന്മഭൂമി പത്രത്തിന്റെ തുടക്കം മുതല്‍(1977) അതിനൊപ്പമുണ്ട്. രാഷ്ട്രീയലേഖകന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. പത്രപ്രവര്‍ത്തനത്തിനൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനവും ചേര്‍ത്തുവച്ച അദ്ദേഹം നിലവില്‍ ബിജെപി സംസ്ഥാന സമിതി അംഗമാണ്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് ജന്മഭൂമി ഓഫീസിലും പ്രസ്‌ക്ലബ്ബിലും തുടര്‍ന്ന് തിരുമലയിലെ അരയല്ലൂര്‍ വടകര നഗറില്‍ എവിആര്‍എ ബി4 വീട്ടിലും പൊതു ദര്‍ശനത്തിനു ശേഷം വൈകിട്ട്…
സംസ്ഥാന സർക്കാരിന്റെ മികച്ച അധ്യാപക അവാർഡ് ലഭിച്ച ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് സൗത്തിലെ അധ്യാപകൻ സമീർ സിദ്ദീഖിക്ക് വിദ്യാർത്ഥികൾ നൽകിയത് 101 പുസ്തകങ്ങളായ അക്ഷരങ്ങളുടെ അപൂർവ്വ സ്നേഹാദരം
*സമീർ മാഷിന് അക്ഷരങ്ങളുടെ സ്നേഹാദരം* കാഞ്ഞങ്ങാട്: സംസ്ഥാന സർക്കാരിന്റെ മികച്ച അധ്യാപക അവാർഡ് ലഭിച്ച ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് സൗത്തിലെ അധ്യാപകൻ സമീർ സിദ്ദീഖിക്ക് വിദ്യാർത്ഥികൾ നൽകിയത് അക്ഷരങ്ങളുടെ അപൂർവ്വ സ്നേഹാദരം. അവാർഡ് ലഭിച്ചതിന്റെ ആഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ചേർന്ന് 101 പുസ്തകങ്ങൾ മാഷിന് സമ്മാനിച്ചു. പുസ്തകങ്ങളോട് അഭിനിവേശമുള്ള അധ്യാപകനാണ് സമീർ മാഷ്. മാഷിന്റെ നേതൃത്വത്തിൽ വിവിധ ജില്ലകളിലായി പത്തിലധികം ഓപ്പൺ ലൈബ്രറികൾ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. മാഷിന്റെ വീട്ടിൽ തന്നെ ആയിരത്തിലധികം പുസ്തകങ്ങളുള്ള ഒരു ഹോം ലൈബ്രറിയും ഉണ്ട്….
നവരാത്രി ആഘോഷങ്ങൾക്ക് തിരുവനന്തപുരം ഒരുങ്ങുന്നു; മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ യോഗം ചേർന്നു
തിരുവനന്തപുരം: ഒക്ടോബർ ആദ്യവാരത്തിൽ ആരംഭിക്കുന്ന നവരാത്രി ആഘോഷങ്ങൾക്ക് തിരുവനന്തപുരം ഒരുങ്ങുന്നു. ലോകശ്രദ്ധ ആകർഷിക്കുന്ന മറ്റൊരു പ്രധാന ഉത്സവത്തിന് കൂടി തലസ്ഥാന നഗരം വേദിയാകുകയാണ്. കേരളവും തമിഴ്നാടും ഒരുമിച്ച് പങ്കാളികളാകുന്ന ആയുധപൂജ, വിദ്യാരംഭം തുടങ്ങിയ പ്രധാന ചടങ്ങുകളോടനുബന്ധിച്ച് ജനലക്ഷങ്ങൾ പങ്കെടുക്കുന്ന നവരാത്രി ആഘോഷങ്ങൾ മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി തിരുവനന്തപുരം മേയർ അഡ്വ. വി. വി. രാജേഷിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. വിവിധ സർക്കാർ വകുപ്പുകളുടെ പ്രതിനിധികൾ, ജനപ്രതിനിധികൾ, ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഉൾപ്പെടെയുള്ള ആരാധനാലയങ്ങളുടെ…
മാണി സി കാപ്പന് ആശ്വാസം; ജാമ്യമില്ലാ അറസ്റ്റ് വാറന്റ് കോടതി പിൻവലിച്ചു. മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. മാണി സി കാപ്പൻ കോടതിയിൽ നേരിട്ട് ഹാജരായി അപേക്ഷ നൽകിയതിനെത്തുടർന്നാ ണ് വാറണ്ട് പിൻവലിച്ചത്
കോട്ടയം: ചെക്ക് കേസിൽ മാണി സികാപ്പൻ എം എൽ എയ്ക്കെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പിൻവലിച്ചു. മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി മാണി സി കാപ്പൻ ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായി അപേക്ഷ നൽകിയതിനെത്തുടർന്നാണ് ജാമ്യമില്ലാ വാറണ്ട് പിൻവലിക്കാൻ കോടതി തീരുമാനിച്ചത്. നേരത്തെ കേസിൽ വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് ബോറിവലി കോടതി കാപ്പനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. തനിക്കെതിരായ ശിക്ഷാ വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് മാണി സി കാപ്പൻ വ്യക്തമാക്കി….
സ്വാതി മോഹൻ റാത്തോഡ് സബ് കളക്ടറായി ചുമതലയേറ്റു
തിരുവനന്തപുരം സബ് കളക്ടർ & സബ് ഡിവിഷണൽ മജിസ്‌ട്രേറ്റായി സ്വാതി മോഹൻ റാത്തോഡ് ചുമതലയേറ്റു. 2024 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥയാണ് മഹാരാഷ്ട്ര സ്വദേശിനിയായ സ്വാതി മോഹൻ റാത്തോഡ്. 26 ഓഗസ്റ്റ് 2024 മുതൽ തൃശൂർ അസിസ്റ്റന്റ് കളക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. സൊലാപ്പൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ജിയോഗ്രഫിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. തിരുവനന്തപുരം റവന്യൂ ഡിവിഷണൽ ഓഫീസർ ചുമതലയും സബ് കളക്ടർ വഹിക്കും.
മാതൃ ദർശനം ഒരു വർഷത്തെ കാത്തിരിപ്പിന് വിരാമം; മണർകാട് കത്തീഡ്രലിൽ ചരിത്രപ്രസിദ്ധമായ തിരുനട തുറന്നു
മണർകാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ, വിശ്വാസിസമൂഹം ഭക്തിയോടെ കാത്തിരുന്ന തിരുനട തുറക്കൽ ചടങ്ങ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. എട്ടുനോമ്പ് പെരുന്നാളിന്റെ ഏഴാം ദിനമായ ഇന്ന് (സെപ്റ്റംബർ 7) ഉച്ച നമസ്കാരത്തിന് ശേഷമാണ് വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം വിശ്വാസികൾക്ക് ദർശനത്തിനായി തുറന്നുനൽകിയത്. വിശുദ്ധ കുർബാനയ്ക്കും ഉച്ചനമസ്കാരത്തിനും ശേഷം നടന്ന നടതുറക്കൽ ശുശ്രൂഷകൾക്ക് യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ്…












